അഭയകേസ്: സിസ്റ്റര്‍ സെഫി സുപ്രീംകോടതിയിലേക്ക്

കോട്ടയം| WEBDUNIA|
അഭയകേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടയില്‍ നടത്തിയ കന്യാകാത്വ പരിശോധനയ്ക്കും, കുറ്റപത്രത്തിലെ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ക്കുമെതിരെ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി സുപ്രീ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

കേസുമായി ബന്ധപെട്ട് കന്യാകാത്വ പരിശോധന നടത്തിയത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന്‌ ക്നാനായ കത്തോലിക്ക സഭയുടെ നിയമോപദേഷ്‌ടാവ്‌ അജി കോയിക്കല്‍ പറഞ്ഞു. കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ട്‌ തന്നെ കെട്ടിച്ചമച്ചതാണെന്നാണ്‌ തങ്ങളുടെ അഭിപ്രായമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇതിനിടെ കുറ്റപത്രത്തിലെ സഭ്യേതര പരാമര്‍ശങ്ങളില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്‌ട്‌ ഇടതു വനിതാനേതാക്കളും രംഗത്തെത്തി. പരാമര്‍ശങ്ങള്‍ക്കെതിരേ സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്‌ പ്രധാനമന്ത്രിയ്ക്കു കത്തെഴുതിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :