കോടതി ആക്രമണം: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ചെന്നൈ| WEBDUNIA|
ചെന്നൈ ഹൈക്കോടതി വളപ്പിലെ പൊലീസ്‌ - അഭിഭാഷക സംഘര്‍ഷത്തെക്കുറിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഹൈക്കോടതി വളപ്പില്‍ പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് കെ ജി ബാ‍ലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 19ന് മദ്രാസ് ഹൈക്കോടതി വളപ്പില്‍ നടന്ന സംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമായിരുന്നുവെന്ന് പറഞ്ഞ കോടതി സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നാളെ ഉത്തരവിടുമെന്നും വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചിച്ചതിനുശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക.

എന്നാല്‍ സംഭവത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അഭിഭാഷകര്‍ ഇരയാക്കപ്പെട്ട സംഭവത്തെ ഗൌരവതരമായാണ് കാണുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അക്രമത്തില്‍ പരിക്കേറ്റ അഭിഭാഷകരുടെ ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വളപ്പിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :