വിവാദമായ അഭയകേസ് മനപൂര്‍വം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് കേസ് പരിഗണിക്കുന്ന എറണാകുളം സി ജെ എം കോടതി പറഞ്ഞു. ഇന്ന് കേസ് പരിഗണിക്കവേയാണ് കോടതി പ്രതിഭാഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
അഭയ കൊല്ലപ്പെട്ട സമയത്ത് സ്വകാര്യ ഫോട്ടോഗ്രാഫറും, പൊലീസും എടുത്ത ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഫോട്ടോകള്‍ ഇപ്പോള്‍ വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നത് മനപൂര്‍വ്വം കേസ് വൈകിപ്പിക്കുന്നതിനാണ്.
മാത്രമല്ല കാലപ്പഴക്കം കൊണ്ട് ഈ ഫോട്ടോകളുടെ പ്രിന്‍റും നെഗറ്റീവും മോശമായിട്ടുണ്ടാകും. കേസ് പരിഗണിക്കുന്ന സി ബി ഐ ഈ ഫോട്ടോകള്‍ പ്രധാന തെളിവായി പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.