അഭയ: കൃത്രിമം കണ്ടെത്താന്‍ സി ഡിറ്റിന് കഴിയില്ല

എറണാകുളം| WEBDUNIA|
അഭയ കൊലക്കേസില്‍ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്ത വീഡിയോ ടേപ്പിലെ കൃത്രിമം കണ്ടു പിടിക്കാനുള്ള അറിവ് സി ഡിറ്റിനില്ലെന്ന് കോടതിയെ അറിയിച്ചു. എറണാകുളം സി ജെ എം കോടതിയില്‍ ആണ് ഇത് സംബന്ധിച്ച് സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയത്.

ഇത്തരത്തിലുള്ള പരിശോധന നടത്തി സി ഡിറ്റിന് മുന്‍ പരിചയമില്ലെന്നും സി ബി ഐ വാദിക്കുന്നു. സി ഡിറ്റിന്‍റെ കണ്ടത്തലുകള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ല. കൃത്യമായ വര്‍ക്ക് ബുക്കുകള്‍ സി ഡിറ്റ് സൂക്ഷിക്കാറില്ല.

കൂടാതെ, വീഡിയോ ടേപ്പുകള്‍ പരിശോധിക്കുന്ന സമയത്ത് വീഡിയോ ഗ്രാഫറുടെ സഹായവും സി ഡിറ്റ് തേടിയിരുന്നില്ല. ടേപ്പില്‍ മോര്‍ഫിംഗോ, ശബ്‌ദക്രമീകരണമോ നടത്തിയതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി ഡിറ്റ് പരാജയപ്പെട്ടെന്നും സി ബി ഐ കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :