കാരാട്ടിനെ ചോദ്യം ചെയ്യണം: നന്ദകുമാര്‍

തിരുവനന്തപുരം| WEBDUNIA|
എസ് എന്‍സി ലാവ്‌ലിന്‍ കേസില്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ചോദ്യം ചെയ്യണമെന്ന് ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടേറിയേറ്റിന്‍റെ അനുമതിയോടെ കരാര്‍ ഒപ്പിട്ടത് എന്നാണു അദ്ദേഹം പറയുന്നത്. കാരാട്ടിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ സി ബി ഐക്കു ലഭിക്കുമെന്നും നന്ദകുമര്‍ പറഞ്ഞു.

ലാവ്‌ലിന്‍ കരാറിലെ അഴിമതി സംബന്ധിച്ച് താന്‍ നാലു കത്ത് അയച്ചിട്ടും കാരാട്ട് മറുപടി നല്‍കിയില്ല. കേസിലെ നിര്‍ണ്ണായക തെളിവുകള്‍ തനിക്ക് നല്‍കിയത് ബാലാനന്ദനാണ്. പാര്‍ട്ടിയോട് അതു പറഞ്ഞിട്ടുണ്ടെങ്കിലും ഗൌരവമായി എടുത്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

മന്ത്രി എസ് ശര്‍മ്മയെയും ബാലാനന്ദനെയും ചോദ്യം ചെയ്തതിനു ശേഷമാണ് പിണറായിയെ സി ബി ഐ പ്രതിയാക്കിയത്. എസ് എന്‍ സി ലാവ്‌ലിന്‍ കരാറിനോട് വിയോജിപ്പു രേഖപ്പെടുത്തി കൊണ്ടുള്ള ബാലാനന്ദന്‍റെ കുറിപ്പും താന്‍ സി ബി ഐക്കു നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സി പി എം ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :