മോഷണം നടന്ന വീടിന് മുന്നില്‍ ‘ബണ്ടി ചോര്‍’, പിടികൂടിയപ്പോള്‍ നാട്ടുകാരന്‍!

പേരൂര്‍കട| WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2013 (16:08 IST)
PRO
PRO
ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയ മുട്ടടയിലെ വേണുഗോപാലന്‍നായരുടെ വീടിന് മുന്നില്‍ വച്ച് ബണ്ടി ചോറാണെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ പിടികൂടി. ബണ്ടി ചോര്‍ ബൈക്കില്‍ പോയതായി വേണുഗോപാലന്‍നായരുടെ മകള്‍ അരുണിമയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

യുവതി കാറില്‍ വരുമ്പോള്‍ ബണ്ടി ചോറിനെ കണ്ടാതായാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ‘ബണ്ടി ചോറിനെ’ പിടികൂടാനായി നാട്ടുകാര്‍ റോഡില്‍ തടിച്ചുകൂടി. ഈ സമയം ബൈക്കില്‍ അതുവഴി കടന്നു വന്ന ‘ബണ്ടി ചോറിനെ’ നാട്ടുകാര്‍ പിടികൂടി.

അപ്പോഴാണ് അക്കിടി പറ്റിയ വിവരം നാട്ടുകാര്‍ മനസിലാക്കിയത്. സ്വന്തം നാട്ടുകാരന്‍ തന്നെയാണ് ബൈക്കില്‍ എത്തിയത്. ഇയാള്‍ക്ക് ബണ്ടി ചോറിനോടുള്ള മുഖ സാദൃശ്യമാണ് പരിഭ്രാന്തി പരത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :