അഫ്ഗാനില്‍ വേശ്യാവൃത്തി ഏറുന്നു

PTIPTI
യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഏറെയുളള അഫ്ഗാനിസ്ഥാനില്‍ ലൈംഗിക വ്യാപാരം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുളള സ്ത്രീകളാണ് വേശ്യാലയങ്ങളില്‍ കൂടുതലുമുള്ളത്.

അഫ്ഗാന്‍ സ്ത്രീകളും ലൈംഗിക വ്യാപാരം നടത്തുന്നുണ്ടെങ്കിലും അത് അതീവ രഹസ്യമായാണ്. അഫ്ഗാനിസ്ഥാനിലെയും വിദേശ രാജ്യങ്ങളിലെയും പുരുഷന്മാരാണ് ഇവരുടെ ഉപഭോക്താക്കള്‍.

അഫ്ഗാനിലെ യാഥാസ്ഥിക സമൂഹം വിവാഹത്തിന് മുന്‍പ് സ്ത്രീകള്‍ ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നതിനെ കര്‍ശനമായി വിലക്കുന്നുണ്ട്. അതു കൊണ്ട് തന്നെ നിരവധി സ്ത്രീകള്‍ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയ്ക്കും സന്നദ്ധരാകുന്നുണ്ടെന്നാണ് സൂചന.

അഫ്ഗാന്‍ പൊലീസ് ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് വരെ വ്യഭിചാര കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. രാജ്യത്തെ ദാരിദ്ര്യമാണ് കൂടുതല്‍ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നതെന്ന് കരുതുന്നു.

കാബൂള്‍| WEBDUNIA| Last Modified തിങ്കള്‍, 16 ജൂണ്‍ 2008 (12:20 IST)
വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന അഫ്ഗാന്‍ സ്ത്രീകളുടെ എണ്ണം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതീവ രഹസ്യമായാ‍ണ് ഇടപാടുകള്‍ എന്നതിനാലാണിത്. കാബൂളില്‍ മാത്രം 900 സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ എര്‍പ്പെട്ടിട്ടുണ്ടെന്നാണ് മനിടോബ സര്‍വകലാശാല നടത്തിയ സര്‍വേയില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :