വേശ്യാവൃത്തി നടത്തിയിട്ടുണ്ടെന്ന് നാവിക ഓഫീസര്‍

WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2008 (16:33 IST)
നാവിക സേനാ ഓഫീസറായി പ്രവര്‍ത്തിക്കവെ തന്നെ അഭിസാരികയായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ നാവിക ഓഫീസര്‍ വാഷിംഗ്ടണിലെ ജൂറി മുന്‍പാകെ മൊഴി നല്‍കി. ലഫ്റ്റനന്‍റ് കമാന്‍ഡര്‍ റെബേക്ക ഡിക്കിന്‍സണാണ് കുറ്റസമ്മതം നടത്തിയത്.

ഡെബോറ പാല്‍ഫ്രീസ് എസ്കോര്‍ട്ട് സര്‍വീസിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പണത്തിനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റെബേക്ക പറഞ്ഞത്. എന്നാല്‍, 2006 എപ്രില്‍ ആയപ്പോഴേക്കും ആ തൊഴില്‍ ഉപേക്ഷിച്ചതായും അവര്‍ വെളിപ്പെടുത്തി.

പാല്‍ഫ്രീസിനെതിരെയും കേസുണ്ട്. പണം തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇരുനൂറ്റി അന്‍പത് ഡോളര്‍ മുതല്‍ മുന്നൂറ് ഡോളര്‍ വരെ 90 മിനിട്ട് നീണ്ട് നില്‍ക്കുന്ന സേവനത്തിന് ഈടാക്കിയിരുന്നുവെന്ന് പാല്‍ഫ്രീസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മറ്റ് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. എന്നാല്‍, ഇതില്‍ പകുതി മാത്രമെ തങ്ങള്‍ക്ക് ലഭിക്കൂ എന്നും അവര്‍ പറഞ്ഞു.

റെബേക്ക തന്‍റെ മേലുദ്യോഗസ്ഥരോട് കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അവരെ നേവല്‍ സപ്ലൈ കോര്‍പ്സ് സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ശിക്ഷ ഇവര്‍ക്ക് ലഭിച്ചേക്കാമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :