ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (17:57 IST)
കെ പി സി സി അധ്യക്ഷനായി രമേശ് ചെന്നിത്തല തുടരും. ഹൈക്കമാന്‍ഡ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച കെ പി സി സി ശുപാര്‍ശ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.
കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിച്ചതു കുടതെ, 18 സംസ്ഥാനങ്ങളിലെ പി സി സി പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ചു. ഇതില്‍ ഏഴു സംസ്ഥാനങ്ങളിലെ പി സി സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുപ്പിലൂടെയാണു കണ്ടെത്തിയത്. മറ്റുള്ളവരെ സോണിയ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു.
സംസ്ഥാന കെ പി സി സിയുടെ പ്രസിഡന്‍റായി ചെന്നിത്തല തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടു നേരത്തെ കെ പി സി സി പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം അവസാനഘട്ട സംഘടനാ തെരഞ്ഞെടുപ്പു മതിയെന്നും കെ പി സി സി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു തീരുമാനം എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തിന് വിടുകയായിരുന്നു.