ടെഹ്‌റാന്‍|
WEBDUNIA|
Last Modified ഞായര്‍, 4 ഓഗസ്റ്റ് 2013 (12:51 IST)
PRO
പരിഷ്കരണവാദിയായ ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി അധികാരമേറ്റു. തെരഞ്ഞെടുപ്പിലെ വിജയത്തിന് ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനയി അംഗീകാരം നല്‍കിയതോടെയാണു റൂഹാനി ഭരണമേറ്റത്.
ഇറാന്റെ ആണവപരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും റൂഹാനിയുടെ തെരഞ്ഞെടുപ്പോടെ പര്യവസാനമാകുമെന്നാണു പ്രതീക്ഷ. കടുംപിടിത്തക്കാരനായിരുന്ന അഹ്മദി നിജാദിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണത്തിനിടയിലാണ് ഇറാന്‍ ഐക്യരാഷ്ട്ര സംഘടനയുമായും യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും ഏറെ അകന്നത്.
ആണവ പദ്ധതിയുടെ പേരില്‍ രാജ്യാന്തരതലത്തില്‍ ഇറാന്‍ നേരിടുന്ന ഉപരോധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.