അദ്ധ്യാപികയെ ശല്യപ്പെടുത്തിയ പ്രിന്‍സിപ്പലിനു സസ്പെന്‍ഷന്‍

ചെറുതുരുത്തി| WEBDUNIA|
PRO
അദ്ധ്യാപികയെ നിരന്തരം ശല്യപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കലാമണ്ഡലം പ്രിന്‍സിപ്പലിനു സസ്‍പെന്‍ഷന്‍.

കലാമണ്ഡലത്തിലെ സംഗീത വിഭാഗം രജിസ്‍ട്രാര്‍ക്ക് രണ്ട് ദിവസം മുമ്പാണു ശല്യപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കലാമണ്ഡലം എം‍പ്ലോയീസ് യൂണിയന്‍, എം‍പ്ലോയീസ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ രജി‍സ്ട്രാര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങി.

എന്നാല്‍ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി എസ്.ഐ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണനെ സസ്‍പെന്‍ഷന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രിന്‍സിപ്പലിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. കലാമണ്ഡലത്തിന്‍റെ ചെണ്ടകള്‍ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വില്‍പ്പന നടത്തിയ സംഭവത്തിലും പ്രിന്‍സിപ്പല്‍ പ്രതിയായി കേസുണ്ടെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :