മംഗളൂരു|
Sajith|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (14:41 IST)
വൈക്കം സ്വദേശികളായ യുവാവിനേയും യുവതിയെയും മംഗളൂരുവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി മാത്യു (36), അഞ്ജു (26) എന്നിവരെയാണ് ശക്തിനഗറിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസക്കാലമായി ആ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇരുവരും നാടുവിട്ട് മംഗളൂരിൽ രഹസ്യമായി താമസിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശിയായ അഞ്ജുവിനെ ഒരു മാസം മുൻപ് കാണാതായതായി ഏറ്റുമാനൂർ പൊലീസിൽ പരാതിയുണ്ട്. അഞ്ജു ലാബ് ടെക്നീഷ്യനാണ്. ഇരുവരും തമ്മില്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ മംഗളൂരു വെന്റലോക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.