അഗ്നി പരീക്ഷകളെ അതിജീവിക്കാന്‍ പിണറായിയെ മാതൃകയാക്കണമെന്ന് മോഹന്‍ലാല്‍

കോഴിക്കോട്| WEBDUNIA|
PRO
കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കണമെന്ന് കുട്ടികളോട് മോഹന്‍ലാല്‍.

കുട്ടികള്‍ക്കായുള്ള ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്നിറെ സമാപന വേദിയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടന്‍ മോഹന്‍ലാലിന്റെ പ്രശംസ.

കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കാനാണ് ലാല്‍ പ്രസംഗത്തില്‍ കുട്ടികളോട് പറഞ്ഞത്.

ലാവലിന്‍ കേസില്‍ കുറ്റവിമുക്തനായതടക്കം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ലാലിന്റെ പ്രശംസ. പിണറായിക്ക് എല്ലാ വിജയാശംസകളും നേരുന്നതായും ലാല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :