അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം| WEBDUNIA|
PRO
PRO
എറണാകുളം ജില്ലയില്‍ നിലവില്‍ ഒഴിവുള്ള 16 കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി മെയ് 18 വരെ നീട്ടി.

മൂക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പൂതന്‍കുട്ടി, മഞ്ചിക്കാട് ജംഗ്ഷനുകള്‍, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യമ്പുഴ പോസ്‌റ്റോഫീസ് ജംഗ്ഷന്‍, കാലടി ഗ്രാമപഞ്ചായത്തിലെ കാലടി ടൗണ്‍, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ തോട്ടുവ കവല, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്ണിക്കുളം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വടാട്ടുപാറ പൊയ്ക, ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ മുത്തോലപുരം, അങ്കമാലി നഗരസഭയിലെ അങ്ങാടികടവ് കപ്പേള ജംഗ്ഷന്‍, ഹെല്‍ത്ത് സെന്റര്‍ ചമ്പൂര്‍ എന്നീപ്രദേശങ്ങളിലും കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി കമ്മ്യൂണിറ്റി ഹാള്‍, കൊറിയാമല കമ്മ്യൂണിറ്റി ഹാള്‍ എന്നീവിടങ്ങളിലും പെരുമ്പാവൂര്‍ നഗരസഭയിലെ പള്ളിത്താഴം, പറവൂര്‍ നഗരസഭയിലെ പെരുമ്പട ജംഗ്ഷന്‍, കൊച്ചി നഗരസഭയിലെ ലൂര്‍ദ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളിലുമാണ് ഒഴിവുള്ളത്.

അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയായവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, +2 അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുമുള്ളവരായിരിക്കണം. വിശദവിവരങ്ങള്‍ക്കും ഓലൈനായി അപേക്ഷിക്കുതിനും വെബ്‌സൈറ്റ് കാണുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :