1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Dog
വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വള്ളത്തിന്റെ തണലില്‍ കിടന്നതിനാണ് ക്രിസ്തുരാജ് എന്നയാളുടെ വളര്‍ത്തുനായയായ ബ്രൂണോയെ മൂന്നംഗ സംഘം പൈശാചികമായി തല്ലിക്കൊന്നത്. 
 
സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഉടമയായ ക്രിസ്തുരാജിന്റെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് നേരത്തേ കേസെടുത്തിരുന്നു. സംഭവത്തില്‍ സുനില്‍, സില്‍വസ്റ്റര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കിരണ്‍ കുമാര്‍ വീഡിയോ ഗെയ്മിന് അടിമ; മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി പൊലീസ്