വാഷിംഗ്ടണ്‍|
VISHNU.NL|
Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (16:45 IST)
ഇന്നേവരെ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിക്കും ലഭിക്കാത്ത ആഗോള പിന്തുണയാണ് നരേന്ദ്ര മോഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. മോഡിയുടെ ഫേസ്ബുക്ക് പേജിന് ഇന്ത്യക്ക് പുറത്ത് 21
രാജ്യങ്ങളില്‍ നിന്നായി ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ക്ക് ലഭിക്കുന്നതിനേക്കള്‍ ആരാധകരാണ് മോഡിക്ക് അമേരിക്കയിലുള്ളത്. 170,529 അമേരിക്കന്‍ ആരാധകരാണ് ഫെയ്സ് ബുക്കില്‍ മൊഡിക്കുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കണക്കാണിത്. എന്നാല്‍ മോഡിക്ക് പാക്കിസ്ഥാനിലും ആരാധകരുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും.
ഒന്നും രണ്ടുമല്ല 94,553 ആരാധകരാണ് മോഡിക്ക് ഫേസ്ബുക്കിലുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തില്‍ കുറയാത്ത ആരാധക വൃന്ദവും നമ്മുടെ പ്രധാനമന്ത്രിക്കുണ്ട് എന്നത് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനാര്‍ഹമാണ്. അതേസമയം ഇന്ത്യയിലാണ് മോഡിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്.
മാഡിസണ്‍ സ്ക്വയറിലെ മോഡിയുടെ പ്രസംഗമാണ് അമേരിക്കന്‍ പൌരന്മാരേ മോഡിയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത് എന്നാണ് നിഗമനം. മോഡിയുടെ മാഡിസണ്‍ സ്ക്വയറിലെ പ്രസംഗം അമേരിക്കന്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.