സച്ചിന്‍ മലയാളികളോട് ആവശ്യപ്പെട്ട കാര്യം ഇതാണ്

 കേരളാ ബ്ളാസ്റ്റേഴ്സ് , സച്ചിന്‍ , ക്രിക്കറ്റ് , മുംബൈ , ഫേസ്ബുക്ക്
മുംബൈ| jibin| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (17:03 IST)
ഏതൊരു ഇന്ത്യാക്കാരന്റെയും മനസില്‍ കുടികൊള്ളുന്ന ക്രിക്കറ്റ് ദൈവമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കേരളത്തില്‍ ക്രിക്കറ്റിനൊപ്പം ഫുട്ബോളിനും ആവേശം വാരി വിതറിയ താരം തന്റെ ടീമായ കേരളാ ബ്ളാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞാണ് ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേരളാ ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞാണ് സച്ചിന്‍ ഫേസ്‌ബുക്കില്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ഞ നിറം ടീമിന്റെ ദൃഢനിശ്ചയത്തെയാണ് കാണിക്കുന്നത്. കൂടാതെ ആരാധകരുടെ വിശ്വാസത്തെയും. കേരളാ ബ്ളാസ്റ്റേസിനായി എല്ലാവരും പിന്തുണ അറിയിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അടുത്ത മാസം 27നാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ഹോം മല്‍സരം. അത്ലറ്റികോ ഡി കൊല്‍ക്കത്തയാണ്
കേരള ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ആദ്യ മത്സരം 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്കെതിരെയാണ്. രാത്രി ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ളാസ്റ്റേഴ്സിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :