യമന്‍ സംഘര്‍ഷം; എംബസിയുടെ മുന്നറിയിപ്പ് അവഗണിച്ച് മലയാളികള്‍ പലായനം തുടങ്ങി

സന| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (16:26 IST)
ആഭ്യന്തര സംഘര്‍ഷം അനുദിനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന്‌ സനയില്‍ നിന്നും മലയാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. തൊട്ടടുത്തുള്ള ഹൊദൈദയിലേയ്‌ക്കാണ്‌ മലയാളികള്‍ ഉള്‍പ്പെട്ട സംഘം പലായനം ഇവര്‍ ചെയ്യുന്നത്‌. ഇവിടേക്ക് കപ്പല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ പലായന ശ്രമം തുടങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന്‌ എംബസി നിര്‍ബന്ധിപ്പിച്ച്‌ എക്‌സിറ്റ്‌ അടിപ്പിച്ചതോടെ ഇവര്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടിരുന്നു.

ഇതോടെ താമസ സൌകര്യവും നഷ്ടപ്പെട്ടതാണ് മലയാളികളെ പലായനത്തിനു പ്രേരിപ്പിച്ചത്. താമസ സൌകര്യമില്ലാതെ സനായില്‍ നില്‍ക്കുക ദുഷ്കരമാണെന്നതിനാലാണ് പലായനം. സ്വന്തമായി വാഹനം ഏര്‍പ്പാടുചെയ്‌താണ്‌ ഇവര്‍ ഹൊദൈനയിലേയ്‌ക്ക് പോകുന്നത്‌. എന്നാല്‍ ഇത് ഇന്ത്യന്‍ എംബസിയുടെ അറിവൊടെയല്ല. മലയാളികള്‍ പലായനം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതൊടെ അറിയിപ്പില്ലാതെ സനയില്‍ നിന്നും ഹൊദൈദിലേയ്‌ക്ക് പലായനം ചെയ്യരുതെന്ന്‌ ഇന്ത്യന്‍ എംബസി മുന്നറിയുഇപ്പ് നല്‍കിയിട്ടുണ്ട്.

സനായില്‍ വിമാനമിറക്കാന്‍ ഇതുവരെ അനുമതി ലഭിക്കാത്തതിനേ തുടര്‍ന്ന് മടക്കയാത്ര അനശ്ചിതത്വത്തിലായ നിരാശയിലാണ് പലായനം. ഏകദേശം മുന്നൂറോളം ആളുകള്‍ സനായിലുണ്ട്. എന്നാല്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിമാനമിറക്കാന്‍ സൌദി ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുകയാണ്.

അതേസമയം യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിലായി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്‌. 40 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 31 പേര്‍ മഹാരാഷ്‌ട്രക്കാരും 23 പേര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്‌. ഡല്‍ഹിയില്‍നിന്നുള്ള 22 പേരും ഇക്കൂട്ടത്തിലുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :