സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (19:14 IST)
അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്രബോധത്തെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമും ശാസ്ത്ര ക്വിസ്സും നടത്താന്‍ തീരുമാനിച്ചതായി യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് പറഞ്ഞു.
മനുഷ്യമൂല്യങ്ങളെ മുന്‍നിര്‍ത്തി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നതായിരിക്കും ഈ പ്ലാറ്റഫോമിന്റെ പ്രത്യേകത.
കുട്ടികളിലും യുവജനങ്ങളിലും ശാസ്ത്ര- ചരിത്ര അവബോധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ്സ് മത്സരങ്ങള്‍ നടത്തുക. ഹൈസ്‌കൂള്‍ തലത്തില്‍ പ്രാഥമിക മത്സരവും പിന്നീട് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും, ജില്ലാ- സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍
ഒന്നാം സമ്മാനമായി 2000 രൂപയും രണ്ടാം സമ്മാനമായി 1000 രൂപയുമാണ് നല്‍കുക. ജില്ലാടിസ്ഥാനത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10000,
5000 രൂപ
ലഭിക്കും. സംസ്ഥാനതലത്തില്‍ ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവര്‍ക്കു
യഥാക്രമം ഒരു ലക്ഷം രൂപയും 50000 രൂപയുമാണ് സമ്മാനം.