അനുബന്ധ വാര്‍ത്തകള്‍
- പോലീസ് ജീപ്പിൽ യുവതിക്കൊപ്പം കറക്കം,സിഐക്ക് സസ്പെൻഷൻ
- സംസ്ഥാനത്ത് മുഖാവരണം നിർബന്ധം. അനുമതിയില്ലാതെ ധർണയും സമരവും പാടില്ല: പകർച്ചവ്യാധി നിയമഭേദഗതി
- പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിജിപി
- ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു
- തോട്ടങ്ങളില്‍ പഴം, പച്ചക്കറി കൃഷി ജാഗ്രതയോടെ വേണമെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ നാളെ എല്ലോ അലർട്ട് ആയിരിക്കും.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ,നദിക്കരയിൽ താമസിക്കുന്നവർ, കടലാക്രമണമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ എന്നിവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.