ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തുന്നത് വിലക്കണമെന്ന് ശശി തരൂര്‍

 shashi tharoor , world cup , england , ലോകകപ്പ് , ഇംഗ്ലണ്ട് , ശശി തരൂര്‍ , മഴ
തിരുവനന്തപുരം| Last Modified ബുധന്‍, 12 ജൂണ്‍ 2019 (15:31 IST)
ലോകകപ്പ് മത്സരങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നതിന്റെ നിരാശയില്‍ കടുത്ത നിലപാടുമയി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മത്സരങ്ങള്‍ മഴ മുടക്കുന്നതിനാ‍ല്‍ ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ വിലക്കണമെന്നാണ് തരൂര്‍ പറയുന്നത്.

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുന്നതുവരെയോ അല്ലെങ്കില്‍ മത്സരങ്ങള്‍ കവര്‍ ചെയ്ത സ്‌റ്റേഡിയങ്ങളില്‍ നടത്താന്‍ പണം മുടക്കുന്നതുവരെയോ ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്തുന്നത് വിലക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മൂന്ന് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു കഴിഞ്ഞു, കൂടുതല്‍ മത്സരങ്ങള്‍ ഈ ആഴ്ച ഉപേക്ഷിക്കേണ്ടി വരുന്നു. ലോകകപ്പ് 2019 ഒരു നനഞ്ഞ പടക്കമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിൽ മൂന്നു മത്സരങ്ങളാണ് ഇതിനോടകം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത്. ഇതില്‍ രണ്ടെണ്ണം ഒരു പന്തുപോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. ഇനിയുള്ള മത്സരങ്ങളിലും മഴ വില്ലനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :