ധവാന്‍ പോകുമ്പോള്‍ ടീമിലെത്തുന്നത് വെടിക്കെട്ടിന്റെ ‘തമ്പുരാന്‍’; ടീമില്‍ വന്‍ അഴിച്ചുപണി!

 shikhar dhawan , World Cup 2019 , team india , dhoni , kl rahul , kohli , വിരാട് കോഹ്‌ലി , ലോകകപ്പ്, ധോണി , ഇന്ത്യന്‍ ടീം , ഋഷഭ് പന്ത്
ലണ്ടന്‍| Last Updated: ചൊവ്വ, 11 ജൂണ്‍ 2019 (15:56 IST)
ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം നില്‍ക്കുമ്പോള്‍ വിരാ‍ട് കോഹ്‌ലിക്കും സംഘത്തിനും അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക്. ഓസ്ട്രേലിയക്കെതിരായ മൽസരത്തിനിടെ ബൗൺസർ പതിച്ച് ഇടത് കൈവിരലിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്.

വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായ സാഹചര്യത്തിൽ കുറഞ്ഞത് മൂന്ന് ആഴ്ചത്തേക്ക് ധവാന് കളത്തിലിറങ്ങാനാകില്ല. ഇതോടെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന ‘ടോപ് ത്രീ’യില്‍ വിള്ളല്‍ വീണു.

ധവാന്‍ - രോഹിത് സഖ്യം നല്‍കുന്ന മികച്ച തുടക്കമാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യന്‍ ടീമിനെ വന്‍ സ്‌കോറുകളില്‍ എത്തിച്ചിരുന്നത്. ധവാന്‍ പരുക്കേറ്റ് പുറത്തായതോടെ ആ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ആശങ്കയാണ് നിലവിലുള്ളത്. മൂന്നാം ഓപ്പണറായി ടീമിലുള്ള കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതല്‍.

രാഹുല്‍ ഓപ്പണറാകുമ്പോള്‍ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ വിജയ് ശങ്കര്‍ എത്തും. ഇക്കാര്യത്തില്‍ ടെന്‍ഷനുള്ളതിനാല്‍ മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി മഹേന്ദ്ര സിംഗ് ധോണിയെ നേരത്തെ ക്രീസില്‍ എത്തിക്കാനുള്ള സാധ്യതയുമുണ്ട്.

ധവാന്‍ പരുക്കിന്റെ പിടിയിലായതോടെ സ്‌റ്റാന്‍‌ഡ് ബൈ താരമായ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തും. അംബാട്ടി റായുഡു രണ്ടാമത്തെ സറ്റാന്‍ഡ് ബൈ താരമായതാണ് പന്തിന് കാര്യങ്ങള്‍ അനുകൂലമാകുന്നത്. യുവതാരം ടീമില്‍ എത്തിയാല്‍ കൂടുതല്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :