ലോകകപ്പ് 2019; ധോണിക്ക് പിന്നാലെ ക്രിസ് ഗെയിലിനും പണി കിട്ടി

Last Modified ചൊവ്വ, 11 ജൂണ്‍ 2019 (09:46 IST)
ലോകകപ്പിൽ സൌത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള കളിയിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഗ്ലൌസിൽ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇതോടെ ഐസിസി ധോണിക്ക് മുന്നറിയിപ്പ് നൽകുകയും ഇതേതുടർന്ന് ഓസ്ട്രേലിയയുമായുള്ള കളിയിൽ ബലിദാൻ ചിഹ്നം ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ധോണിക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലനും ഐസിസിയുടെ മുന്നറിയിപ്പ്. താരത്തിന്റെ ബാറ്റിലെ യൂണിവേഴ്‌സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്നാണ് ഐസിസിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവിനെതിരെ ഗെയില്‍ ഐസിസിയോട് തന്നെ ഇതിനു അനുവദിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു.

എന്നാല്‍ ചട്ടപ്രകാരം ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ സന്ദേശം നല്‍കാനാകില്ലെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ദി ബോസ് എന്ന ലോഗോ ഗെയില്‍ ബാറ്റില്‍ ഉപയോഗിക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :