1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Work from Home in Kudumbasree

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Kudumbashree
Kudumbashree

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു. 
 
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിങ് ബോഡി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. 
 
അടുത്ത ലേഖനം
പൊള്ളുന്ന വെയിലല്ലോ...! താപനില 39 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്