തിരുവനന്തപുരം|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (15:39 IST)
ബാലകൃഷ്ണപിള്ള തനിക്കും സര്‍ക്കാരിനുമെതിരേ ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിള്ളയ്ക്കു മൊഴി നല്‍കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ശ്രീധരന്‍ നായരുമൊത്ത് സരിത സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കണ്ടതായി കത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ശ്രീധരന്‍ നായര്‍ ചെക്ക് കാഷ് ചെയ്യാന്‍ പോയതെന്നും പിള്ള വെളിപ്പെടുത്തിയിരുന്നു.
ഇതുകൂടാതെ തോമസ് കുരുവിളയ്ക്കു സരിത 25 ലക്ഷം രൂപ നല്‍കിയെന്നും എറണാകുളം ജില്ലയിലെ ഒരു എം എല്‍ എയ്ക്ക് സരിത അഞ്ചുലക്ഷം കൊടുത്തുവെന്നും പിള്ള പറഞ്ഞു. കൊച്ചിയില്‍ സോളാര്‍ കമ്മീഷന്റെ മുമ്പാകെ മൊഴി നല്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ബാലകൃഷ്ണപിള്ള ഇക്കാര്യം പറഞ്ഞത്.