വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കില്ല; അഴിമതിക്ക് വശംവദരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

thiruvananthapuram, pinarayi vijayan, e p jayarajan, police തിരുവനന്തപുരം, പിണറായി വിജയന്‍, ഇ പി ജയരാജന്‍, പൊലീസ്
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (10:17 IST)
വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനായി ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്നു മാത്രമല്ല സംസ്ഥാനത്തിന് അകത്തുനിന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് വശംവദരാകുന്ന ചില വ്യക്തികളെകുറിച്ച് പരാതികള്‍ അഭിച്ചിട്ടുണ്ട്. ഇക്കാര്യം അവഗണിക്കാന്‍ കഴിയില്ല. ഒരു കാരണവശാലും പൊലീസുകാര്‍ അഴിമതിക്ക് വശംവദരാകാന്‍ പാടില്ല. ജനങ്ങളോട് വളരെ മര്യാദയായി പെരുമാറാന്‍ പൊലീസുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ല. മര്‍ദകശൈലി പൊലീസ് തുടരേണ്ട കാര്യമില്ലെന്നും പൊലീസ് പാസിങ്ങ് ഔട്ട് പരേഡില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :