‘മനിതിയുടെ വാഹനം കടത്തിവിട്ടു, സാധാരണക്കാരുടെ വാഹനം കടത്തി വിടുന്നില്ല‘; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷക സമിതി

‘മനിതിയുടെ വാഹനം കടത്തിവിട്ടു, സാധാരണക്കാരുടെ വാഹനം കടത്തി വിടുന്നില്ല‘; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷക സമിതി

sabarimala visit , women manithi , Sabarimala protest , police , ഹൈക്കോടതി , മനിതി , കടകംപള്ളി സുരേന്ദ്രന്‍ , ശബരിമല
പത്തനംതിട്ട| jibin| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:28 IST)
മനിതി പ്രവര്‍ത്തകർ എത്തിയ സ്വകാര്യവാഹനം നിലയ്‌ക്കലില്‍ കടന്നതു പരിശോധിക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി.

മനിതി പ്രവർത്തകരുടെ സ്വകാര്യ വാഹനം നിലയ്ക്കൽ കടന്നതു
ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കും. സാധാരണക്കാരുടെ വാഹനങ്ങൾ കടത്തിവിടാറില്ലല്ലോ എന്നും നീരീക്ഷക സമിതി ചോദിച്ചു.

ശബരിമലയിൽ യുവതികൾ എത്തുന്ന സംഭവം സമിതിയുടെ അധികാര പരിധിയിൽ വരുന്നതല്ല എന്ന് നീരിക്ഷക സമിതി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കലിൽ നിന്ന് പമ്പവരെ കർശന നിയന്ത്രമുണ്ട്.

നിരീക്ഷക സമിതിക്ക് എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തു വന്നിരുന്നു.
ശബരിമലയിൽ നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും കോടതിയെ റിപ്പോർട്ട്‌ മുഖാന്തിരം അറിയിക്കുമെന്ന് ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :