1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. women dead

പിശാചിനെ ഇറക്കാന്‍ ദുര്‍മന്ത്രവാദം; ഗുരുതരമായി പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

death
ദുര്‍മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ ഷെമീനയാണ് മരണമടഞ്ഞത്. നാദാപുരം പുറമേരിയില്‍ ജിന്നുസിദ്ധിയിലൂടെ ചികിത്സ നടത്തുന്ന കേന്ദ്രത്തില്‍ ഹോമം നടത്തുന്നതിനിടെയാണ് ഷെമിനയ്ക്ക് പൊള്ളലേറ്റത്. സംഭവത്തില്‍ മന്ത്രവാദിനിയായ കുറ്റിയാടി സ്വദേശി നജ്മയെ പൊലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. 
 
മന്ത്രവാദിനിയായ നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു ഹോമം നടത്തിയത്. ഒരു മണ്‍കലത്തില്‍ ഊദും കുന്തിരിക്കവും നിറച്ച് മണ്ണെണ്ണ ഒഴിച്ച ശേഷം പുകയുണ്ടാക്കുകകയും ഈ പുക ഷെമീനയുടെ ശരീരത്തില്‍ കയറിക്കൂടിയ പിശാചിനെ ഇറക്കുമെന്നുമാണ് മന്ത്രവാദിനി നജ്മ പറഞ്ഞിരുന്നത്. 
 
എന്നാല്‍ ഹോമം നടത്തുന്ന മണ്‍കലത്തില്‍ മണ്ണെണ്ണയ്ക്ക് പകരം പെട്രോളാണ് ഒഴിച്ചത്. ഇതോടെ തീ ആളിപ്പടരുകയും ഷെമീനയുടെ മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 80 ശതമാനത്തോളം പൊള്ളലേറ്റ ഷെമീന ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.
About Writer
സജിത്ത്
അടുത്ത ലേഖനം
ടോം ജോസഫിനെ അപമാനിച്ചത് അംഗീകരിക്കാന്‍ കഴിയില്ല; വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷിക്കും: എ സി മൊയ്തീന്‍