പയ്യന്നൂര്‍|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (12:10 IST)
വിവാഹവാഗ്ദാനം നല്‍കി മുപ്പത്തിമൂന്നുകാരിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ 42കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശി എം എസ് ബൈജുവാണ് പയ്യന്നൂര്‍ സി ഐ എം പി ആസാദിന്‍റെ വലയിലായത്. ജൂണ്‍ പതിനാറിനായിരുന്നു യുവതി പൊലീസില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവ് മരണപ്പെട്ട യുവതി പുനര്‍ വിവാഹവുമായി ബന്ധപ്പെട്ട പരസ്യം നല്‍കിയത് അനുസരിച്ച് ഫോണില്‍ ബന്ധപ്പെട്ടാണു ബൈജു യുവതിയെ പരിചയപ്പെട്ടതും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയതും. ഇതു വിശ്വസിച്ച യുവതിയെ പെരിങ്ങോത്തു വച്ചും പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ വച്ചും പീഡിപ്പിച്ചു എന്നാണു യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.