ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ അവാർഡ് 2019 നോമിനികളെ പ്രഖ്യാപിച്ചു

ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ
ഗേളി ഇമ്മാനുവല്‍| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (20:27 IST)
ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ
കാത്തിരിപ്പിന് അവസാനം, ബിബിസിയുടെ
രണ്ടായിരത്തിപ്പത്തൊമ്പതിലെ (ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019) അവാർഡിനായുള്ള 5 വനിതാ കായിക താരങ്ങളടങ്ങുന്ന ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കായികരംഗത്തെ
വിഖ്യാതരായ മാധ്യമപ്രവർത്തകരും, കളിയെഴുത്തുകാരും, വിദഗ്ദ്ധരും ഉൾപ്പെടുന്ന ജൂറി ആണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്. ബിബിസി സ്പോർട്സ്, ബിബിസി ലാങ്വേജസ് വെബ്സൈറ്റുകളിലൂടെ കളിപ്രേമികൾക്കു ഇന്ന് മുതൽ
അവരുടെ പ്രിയ കായികതാരത്തിനു വേണ്ടി വോട്ട് ചെയ്യാവുന്നതാണ്.

അഞ്ച്
നോമിനികൾ:

ദ്യുതീ ചന്ദ്
മാനസി ജോഷി
മേരി കോം
വിനേഷ് ഫോഗട്ട്
പി വി സിന്ധു

തദവസരത്തിൽ ബിബിസിയുടെ ഡയറക്ടർ ഓഫ് ന്യൂസ്, ഫ്രാൻസ് ഉൺസ്വർത്, പറഞ്ഞു: "ഇന്ത്യൻ വനിതാ കായികതാരങ്ങളുടെ വിജയവും, ആഗോള അംഗീകാരവും വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019 ഇന്ത്യയിലെ വനിതാ കായികതാരങ്ങൾക്കുള്ള അഭിമാനകരമായ ബഹുമതികളിൽ ഒന്നാകാൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകത്തെമ്പാടുമുള്ള ആരാധകർ വോട്ടെടുപ്പിലൂടെ അവരെ സ്വാധീനിച്ച വനിതാ കായികതാരത്തെ തിരഞ്ഞെടുക്കും."

ബിബിസിയുടെ ഡയറക്ടർ ജനറൽ, ലോർഡ് ടോണി ഹാൾ, 2020 മാർച്ച് 8 ന് ഡൽഹിയിൽ വെച്ച് വിജയിയെ പ്രഖ്യാപിക്കും. അതോടൊപ്പം, ഒരു ഇതിഹാസ വനിതാ കായികതാരത്തിന് ലൈഫെടൈം അചീവ്മെൻറ് അവാർഡ് നൽകി ആദരിക്കും.

നോമിനേറ്റ് ചെയ്യപ്പെട്ട വനിതാ കായികതാരങ്ങൾ ഇങ്ങനെ പ്രതികരിച്ചു:

ദ്യുതീ ചന്ദ്: "എന്നെപറ്റി ബിബിസി നിർമ്മിച്ച ഡോക്യൂമെൻറ്റിയിലൂടെ കൂടുതൽ ആളുകൾ എന്നെയും എൻറെ സ്പോർട്സ് ഇനത്തേയും
അംഗീകരിക്കും. ബിബിസിയുടെ ഇന്ത്യയിലെ ആദ്യ സ്പോർട്സ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതിൽ ഞാൻ അതീവസന്തുഷ്ടയാണ്."

മാനസി ജോഷി: " പാരാ - അത്ലറ്റിക് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം വനിതാകായികതാരങ്ങളുടെ പൊതുവിഭാഗത്തിലേക്ക് പരിഗണിച്ചതിൽ ആഹ്ളാദമുണ്ട്."

മേരി കോം: "എനിക്ക് ഈ അവാർഡ് ലഭിച്ചാലും ഇല്ലെങ്കിലും സാരമില്ല, എനിക്ക് വേദനിക്കില്ല. പക്ഷെ ഈ അവാർഡ് ഏറ്റവും അർഹയായ കായികതാരത്തിന് തന്നെ ലഭിക്കുമെന്ന്എനിക്ക് പറയാനാകും."

വിനേഷ് ഫോഗട്ട്: "ഈ അടുത്ത കാലത്തായി ഇന്ത്യൻ വനിതാ കായികതാരങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്, അതിനിടയിൽ എന്നെപ്പറ്റിയും സംസാരിക്കുന്നു എന്നുണ്ടെങ്കിൽ, അതെനിക്ക് വലിയ സംതൃപ്തി തരുന്ന നിമിഷമാണ്, ഞാൻ എന്തോ നല്ലതു ചെയ്യുന്നു എന്നാണ് അതിനർത്ഥം."

പി വി സിന്ധു: "ഇത് വളരെ വിലപ്പെട്ടതാണ്, ഞങ്ങൾ നോമിനേഷനിൽ ഉണ്ടെങ്കിൽ മറ്റ് എല്ലാ കായികതാരങ്ങൾക്കും ഇതൊരു പ്രചോദനമാകും. കാരണം, നോമിനേഷനിൽ ഉൾപ്പെടുക അത്ര എളുപ്പമല്ല."

വോട്ടിങ് ഇൻഫർമേഷൻ: BBC Sports, BBC Hindi, BBC Punjabi, BBC Marathi, BBC Tamil, BBC Telugu, BBC Gujarati എന്നീ വെബ്സൈറ്റുകളിൽ എല്ലാവർക്കും സൗജന്യമായി വോട്ട് രേഖപെടുത്താവുന്നതാണ്, അതോടൊപ്പം പാരാ-അത്ലറ്റിക്സ് ഉൾപ്പടെ എല്ലാ കായിക ഇനങ്ങളിലെയും ഉയർന്നു വരുന്ന സ്ത്രീ പ്രതിഭകളുടെ പ്രചോദനം നൽകുന്ന ജീവിത കഥകളും വായിച്ചറിയാം.

2020 ഫെബ്രുവരി 17 ന് ഇന്ത്യൻ സമയം രാത്രി 11.30 (1800 ജി.എം .ടി .)
നു വോട്ടിങ് അവസാനിക്കും.

ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019ൻറെ ഭാഗമായി, കായികരംഗത്തെ സ്ത്രീകളുടെ സ്ഥാനം, ലിംഗപദവി, സമൂഹത്തിലെ ഇടം എന്നിവയെക്കുറിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന മനോഭാവവും, കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനായി ഒരു സമഗ്രപഠനം നടത്തിവരുന്നു. ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ മാർച്ച് ആദ്യവാരം പ്രസിദ്ധീകരിക്കുന്നതാണ്. ഇന്ത്യൻ വനിതാ കായികതാരങ്ങളുടെ 1951 മുതൽ
2019 നവംബർ വരെയുള്ള പ്രകടനം വിശദമായി അപഗ്രഥിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഈ റിപ്പോർട്ട് 1951 ലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ മുതൽ
അന്താരാഷ്ട്ര കായികരംഗത്ത് പ്രകടമായ പല പ്രവണതകൾ ആഴത്തിൽ പരിശോധിക്കും.

ബിബിസി ന്യൂസ് കഴിഞ്ഞ വർഷം ഡിസംബർ 19ന് പ്രഖ്യാപിച്ച ബിബിസിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019
അവാർഡ് അസാധാരണ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ വനിതാ കായികതാരങ്ങളെ ആദരിക്കുന്നതിനോടൊപ്പം, അവരുടെ കഴിവിനെ ആഘോഷിക്കുകയും, ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് പ്രചോദനം നൽകുകയും ലക്ഷ്യമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :