തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:22 IST)
തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ യദുകൃഷ്ണന്‍(25), ശ്രുതി എസ്എന്‍(25), കോഴിക്കോട് സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. പത്തുലക്ഷത്തോളം വില വരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് ഇവര്‍ ഇവര്‍ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :