1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student dies while football play

ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

Student Dies
ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദീനാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കൊഴിക്കര ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 
 
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിസാമുദീന്‍.
അടുത്ത ലേഖനം
നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ; സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത രവി പിള്ളയുടെ മകന്റെ കല്യാണത്തിനെതിരെ ഹൈക്കോടതി