1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vaccination for age group 12to14

ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും

Vaccination
ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും. നേരത്തേ 15മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് ജനുവരി മൂന്നിന് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഈ പ്രായ പരിധിയിലുള്ളവര്‍ക്ക് ഇതുവരെ 3.5 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്. കൊവാക്‌സിനാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍. 
 
അതേസമയം കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം തരംഗം ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂരില്‍ നിരോധിത മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍