ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചത് സാഠേയുടെ മിടുക്ക്, മരണപ്പെട്ടത് ഏറ്റവും പരിചയസമ്പന്നനായ ക്യാപ്‌റ്റൻ

അഭിറാം മനോഹർ| Last Modified ശനി, 8 ഓഗസ്റ്റ് 2020 (08:46 IST)
കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ട പൈലറ്റ് ക്യാപ്‌റ്റൻ ദീപക് വസന്ത് സാഠേ രാജ്യത്തെ തന്നെ മികച്ച വൈമാനികരിൽ ഒരാൾ, പൈലറ്റായി മുപ്പത് വർഷത്തോളം സേവനപരിചയമുള്ള ഓഫീസറായിരുന്നു സാഠേ. ഒടുവിൽ കരിപ്പൂർ വിമാനപകടത്തെ തുറ്റർന്ന് സാഠേ മരണപ്പെടുമ്പോഴും അദ്ദേഹത്തിന്റെ നീണ്ട കാലത്തെ പരിചയസമ്പത്താണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു. സാഠേക്കൊപ്പം സഹപൈലറ്റായിരുന്ന അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചിരുന്നു.

മലകള്‍ക്കിടയില്‍ നിര്‍മിക്കുന്ന ടേബിൾ ടോപ്പ് റൺവേയാണ് കരിപ്പൂരിലേത്. ഇത്തരം റൺവേകളിൽ ഒപ്‌റ്റിക്കൽ ഇല്ല്യുഷൻ സംഭവിക്കുന്നത് സാധാരണമാണ്. ഇവിടങ്ങളിൽ മുന്നിലെ കാഴ്‌ചകൾ മാറികൊണ്ടിരിക്കുന്നതിനാൽ ലാൻഡിങ്ങിന് പ്രതികൂലസാഹചര്യമാണുള്ളത്. ഇവിട കനത്ത മഴയും സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചു.ലാന്‍ഡിങ് സമയത്ത് യാത്രക്കാര്‍ സീറ്റു ബെല്‍റ്റ് ധരിച്ചിട്ടുണ്ടാകും. വിമാനം താഴേക്ക് പതിക്കുക കൂടി ചെയ്‌തതോടെ അപകടത്തിന്റെ തീവ്രത കൂടി. എന്നാൽ മംഗലാപുരം വിമാനദുരന്തം പോലെ കത്തിയമരാതെ വിമാനത്തെ കാത്തത് പൈലറ്റിന്റെ മികവാണ്. അല്ലാത്തപക്ഷം അത് വലിയ പൊട്ടിത്തെറിയിൽ കലാശിക്കുമായിരുന്നെന്നും വിദഗ്‌ധർ പറയുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെ മുൻ വ്യോമസേനാംഗമാണ്.യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയവും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :