ശക്തമായ മഴ സാധ്യത: ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ടു ദിവസത്തില്‍ ഇടിമിന്നലില്‍ മരണപ്പെട്ടത് നാലുപേര്‍

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (09:08 IST)
ശക്തമായ സാധ്യത കണക്കിലെടുത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെവരെയാണ് മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നാളെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ടുദിവസത്തിനുള്ളില്‍ നാലുപേരാണ് ഇടിമിന്നല്‍ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നല്‍ സാധ്യത. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലത്തോ ടെറസിനുമുകളിലോ നില്‍ക്കാന്‍ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :