നെല്‍വിന്‍ വില്‍സണ്‍|
Last Updated:
വെള്ളി, 16 ഏപ്രില്‍ 2021 (13:35 IST)
മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സിപിഎം തീരുമാനിച്ചു. ജോണ്‍ ബ്രിട്ടാസ്, ഡോ.വി.ശിവദാസന്‍ എന്നിവരെയാണ് ഒഴിവുവരുന്ന രണ്ട്
രാജ്യസഭ സീറ്റുകളില്‍ സ്ഥാനാര്‍ഥിയായി സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
കൈരളി ടിവി എംഡിയും എഡിറ്ററുമാണ് ജോണ്‍ ബ്രിട്ടാസ്. ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ബ്രിട്ടാസ് ഏഷ്യാനെറ്റ് മുന്‍ സിഇഒയായിരുന്നു.
ഡോ.വി.ശിവദാസന്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്‌ഐയുടെ അഖിലേന്ത്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.കെ.രാകേഷിന് രണ്ടാം അവസരം നല്‍കിയില്ല. വിജു കൃഷ്ണന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. രണ്ട് സീറ്റില്‍ എല്‍ഡിഫിനു ജയിക്കാം. യുഡിഎഫിന് ജയിക്കാന്‍ സാധിക്കുക ഒരു സീറ്റില്‍ മാത്രം.