തിരുവനന്തപുരം|
Last Updated:
വെള്ളി, 12 ഡിസംബര്‍ 2014 (14:46 IST)
നേരത്തെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണി രാജിവേക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍. ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം എടുത്തത് മന്ത്രിസഭയാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ എം മാണിക്ക് അതില്‍ ഉത്തരവാദിത്തം ഇല്ല അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്നും മുഖ്യമന്ത്രി സഭയില്‍. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതിനിടെ ബാര്‍ മാണിയ്ക്ക് പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തി. കേസില്‍ മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സാധാരണ നടപടിയാണെന്നും സുധീരന്‍ പറഞ്ഞു.
നേരത്തെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ക്കപ്പെട്ട മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്
നിയമസഭ സ്തംഭിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.