കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ? സാധ്യതകള്‍ ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (16:18 IST)

പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആശങ്കയും വര്‍ധിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ പോലെ രോഗവ്യാപനം അതിതീവ്രമാകില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വരുംദിവസങ്ങളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ജനുവരി ഒന്ന് ശനിയാഴ്ച കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 2,435 ആയിരുന്നു. പിന്നീട് എല്ലാ ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു. ജനുവരി ആറ് വ്യാഴാഴ്ചയിലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 4,649 ലേക്ക് എത്തി. ടിപിആറും ഉയരുകയാണ്. ഈ നിലയില്‍ കോവിഡ് കര്‍വ് ഉയര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുമെന്നാണ് സൂചന. രണ്ട് മാസമായി സംസ്ഥാനത്ത് പ്രതിദിന രോഗബാധയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത ആഴ്ചയിലെ കോവിഡ് കര്‍വ് പരിശോധിച്ചായിരിക്കും നടപടി. നൈറ്റ് കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളും കേരളം ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :