അനുബന്ധ വാര്‍ത്തകള്‍
- നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി വീണാ ജോര്‍ജ്
- മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് മുന്‍ കാമുകനെ ബ്ലാക്മെയില്‍ ചെയ്യാന്‍; പരസ്പരബന്ധമില്ലാതെ സംസാരിച്ച് നീതു
- കുടുംബ വഴക്ക്: ആലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
- സംസ്ഥാനത്ത് കുട്ടികള്‍ക്കായുള്ളത് 677 വാക്സിനേഷന് കേന്ദ്രങ്ങള്‍
- സംസ്ഥാനത്ത് ആദ്യഡോസ് വാക്സിനേഷന് 99 ശതമാനം പേര്‍ക്ക്; 81 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ രീതിയിലേക്ക്; തീരുമാനം ഉടന്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ രീതിയിലേക്ക്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ആലോചിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുകയും ചെയ്താല്‍ ആയിരിക്കും സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് വരെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറാനും പരീക്ഷകള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന സജ്ജീകരണവുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുംദിവസങ്ങളിലെ കോവിഡ് അവലോകന യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.