ബാര്‍ കേസ്: അപ്പീല്‍ നല്‍കുമെന്ന് കെ ബാബു

കൊല്ലം| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (15:46 IST)
ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് എക്സൈസ് മന്ത്രി കെ ബാബു. അപ്പീല്‍ നല്‍കാന്‍ അഡ്വക്കേറ്റ്‌ ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും
അപ്പീലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.

അതിനിടെ ബാര്‍ കേസില്‍ അന്തിമവിധി വരുന്പോള്‍ സര്‍ക്കാര്‍ ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ വി എം
സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ നയം രൂപീകരിക്കുമ്പോള്‍ അതിനെ സാങ്കേതികത്വം പറഞ്ഞ്‌ അട്ടിമറിക്കുന്ന രീതി ഉണ്ടാകരുത് സാങ്കേതികത്വത്തിനല്ല ഊന്നല്‍.

ജനനന്മയാണ് വലുത് അദ്ദേഹം പറഞ്ഞു. ബാര്‍ കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്‌ അന്തിമവിധിയല്ലെന്നും അന്തിമവിധി വരുന്പോള്‍ സര്‍ക്കാര്‍ ജയിക്കുമെന്നും സുധീരന്‍ കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :