തിരുവനന്തപുരം|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (12:14 IST)
സംസ്ഥാനത്ത് വീര്യം കൂടിയ അരിഷ്ട വില്‍പ്പനയ്ക്കു നിയന്ത്രണം. ആസവങ്ങളും അരിഷ്ടങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഡോക്ടര്‍മാര്‍ക്കും പ്രത്യേക ലൈസന്‍സ് നേടിയവര്‍ക്കും മാത്രമായി അംഗീകാരം ചുരുക്കും. ഒരു സ്ഥാപനത്തില്‍ ഒരു വ്യക്തിക്കു മാത്രം അംഗീകാരം നല്‍കാനാണ് ഭേഗദതി കൊണ്ടുവരുന്നത്. മുദ്രവച്ച കുപ്പിയില്‍ മാത്രമേ വില്‍പ്പന അനുവദിക്കൂ. ഇതു സംബന്ധിച്ച് 1969ലെ കേരള സ്പിരിറ്റ്സ് പ്രിപ്പറേഷന്‍ റൂള്‍ ഭേദഗതി ചെയ്താണ് നിയന്ത്രണമേര്‍പ്പെടുത്തുക.
ഭേദഗതി സംബന്ധിച്ച കരട് വിജ്ഞാപനം അംഗീകരിച്ചതായി എക്സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കി. വീര്യം കൂടിയ ആസവാരിഷ്ടങ്ങളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും.
മരുന്നു നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും നടപടി സ്വീകരിക്കും. ഇനി മുതല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് അഞ്ച് ലൈസന്‍സുകള്‍ മാത്രമായിരിക്കും അനുവദിക്കുക.