തെരഞ്ഞെടുപ്പില്‍ മാണി കോഴപ്പണമൊഴുക്കി; അന്വേഷിക്കണമെന്ന് മാത്യു ടിതോമസ്

 മാത്യു ടിതോമസ് , കെഎം മാണി , ബാര്‍ കേസ് , ലോക്‌സഭാ തെരഞ്ഞെടുപ്പ്
കോട്ടയം| jibin| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (18:01 IST)
ബാറുകള്‍ തുറപ്പിക്കാന്‍ ബാറുടമകളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ധനമന്ത്രി കെഎം മാണിയുടെ ആസ്തി അന്വേഷിക്കണമെന്ന് ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ്.

ധനവകുപ്പിലൂടെ സമാഹരിച്ച കോഴ പണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണിക്കായി മാണി ഒഴുക്കിയതെന്നും മാത്യു ടിതോമസ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - ബിജെപി കേന്ദ്രങ്ങളില്‍ പോലും കോഴപ്പണം ഒഴുക്കി സ്വാധീനം ചെലുത്താന്‍ മാണിക്കായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏന്തോ മറയ്ക്കാനുണ്ട്. യുഡിഎഫില്‍ അനഭിമതരാകുന്നവര്‍ക്ക് എല്‍ഡിഎഫില്‍ സിംഹാസനമൊരുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടുവെന്നും ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടിലെത്തി രണ്ടു ഗഡുക്കളാ ഒരുകോടി രൂപ നല്കിയെന്നും ബാറുടമകളുടെ അസോസിയേഷന്‍ നേതാവായ ഡോ ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മാത്യു ടി തോമസ് രംഗത്ത് എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :