ശബരിമല എന്തുകൊണ്ട് ഹൈന്ദവ ക്ഷേത്രമാകില്ല ?

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 15 നവം‌ബര്‍ 2018 (13:58 IST)
ആളൊന്നനങ്ങിയാൽ ആരവമൊന്നുയർന്നാൽ, എതു നിമിഷവും ഒരു
പൊട്ടിത്തെറിയുണ്ടാകാവുന്ന കലാപഭൂമിയാണ് ഇപ്പോൾ ശബരിമല. ക്ഷേത്രം തെളിവുകൾ കൊണ്ടും ചരിത്ര വസ്തുതകൾ കൊണ്ടും ഹൈന്ദവമല്ല എന്നത് വ്യക്തമായതിന് ശേഷവും എന്തിനാണ് ഈ പോർവിളി എന്നതാണ് ഉയരുന്ന ചോദ്യം.

ഹൈന്ദവം എന്ന വാക്ക് തന്നെ സിന്ധുവിൽ നിന്നും സിന്ധു നദീതട
സംസ്കാരത്തിൽ നിന്നും രൂപപ്പെട്ടതാണ്. വിദേശികളായ
കച്ചവടക്കാർ ഒരു ജനതയെ സിന്ധുക്കൾ എന്ന് വിളിച്ചു അത് ഒരു മതമായിരുന്നില്ല, മറിച്ച് വിശാലമായ ഒരു സംസ്കാരം മാത്രമായിരുന്നു. സിന്ധുക്കൾ എന്ന്
നാവ് വഴങ്ങാത്ത വിദേശികളാണ് ആദ്യമായി സിന്ധുക്കൾ എന്നതിന് പകരം ഹിന്ധുക്കൾ എന്ന് വിളിച്ചത്.

ആ സംസ്കാരത്തിന്റെ കൂട്ടിച്ചേർക്കലുകളിൽ ബ്രാഹ്മണ്യത്തിന്റെ
കടന്നുകയറ്റമാണ് ഇന്നത്തെ ഹിന്ദുമതത്തിലേക്ക് എത്തിക്കുന്നത്. ഇത് ഹിന്ദു മതത്തേക്കുറിച്ചുള്ള ചരിത്ര യാഥാർത്ഥ്യമാണ്. ഹൈന്ധവ ക്ഷേത്രങ്ങൾക്ക് ചരിത്രപരമായി ചില പ്രത്യേകതകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഹൈന്ധവ സംസ്കാരത്തിലെ ക്ഷേത്രങ്ങൾ ഏറെയും
ജനപഥങ്ങളിലാണ് എന്നതാണ്.
ആളുകളുടെ സ്വാഭവിക ജീവിതം പുലർന്നിരുന്നത് ഇത്തരം ക്ഷേത്രങ്ങൾക്ക് ചുറ്റുമാണ് എന്നത്
ചരിത്രത്തിൽ കാണാവുന്ന
വസ്തുതയാണ്.


പർവതങ്ങൾക്ക് മുകളിലെ ക്ഷേത്രങ്ങൾ ഒന്നുകിൽ ബുദ്ധ വിഹാരങ്ങളോ, പ്രാചീന ഗോത്രങ്ങളുടെ തനതായ

ആരാധനാകേന്ദ്രങ്ങളോ ആയിരുന്നു എന്നതിനാണ് തെളിവുകൾ ഉള്ളത്. പ്രാചീന ഗോത്രങ്ങളുടെ
ആരാധനാ കേന്ദ്രങ്ങൾ ഹൈന്ദവമല്ല, സൈന്ധവമാണ്.
ബ്രഹ്മണ്യം
കടന്നുവന്നിട്ടുള്ള ഇടങ്ങളിലെല്ലാം കണ്ടതുപോലെയുള്ള ഒരു
പിടിച്ചടക്കലാണ് ശബരിമലയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. നിലമ്പൂർ രാജവംശം ഉൾപ്പടെയുള്ള മറ്റു പല രാജവംശങ്ങളുടെ ക്ഷേത്ര ചരിത്രം പരിശോധിച്ചാൽ ഈ
പിടിച്ചെടുക്കൽ നമുക്ക് കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :