ജി എസ് ടി കാൽക്കുലേഷൻ ഇനി വിരൽതുമ്പിൽ, ജി എസ് ടി കാൽകുലേറ്ററുമായി കസിയോ

Sumeesh| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (11:42 IST)
പല സ്ലാബുകളിലുള്ള ജി എസ് ടി തിട്ടപ്പെടുത്തി സാധനങ്ങളുടെയും സേവനങ്ങളുടെയും യഥാത്ഥ മൂല്യം മനസിലാ‍ക്കുക എന്നത് സാധാരണക്കർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തലവേദന പിടിച്ച പണിയാണ് എന്നാൽ ജി എസ് ടിയുടെ കണക്കുകൾ വിരതുമ്പിൽ സജ്ജമാക്കിയിരിക്കുകയാണ്
കാസിയോയുടെ പുതിയ ജി എസ് ടി കാൽകുലേറ്ററുകൾ.

ജി എസ് ടി ആഡ് ചെയ്യുന്നതിനായി പ്രത്യേകം ബട്ടണുകൾ സജ്ജീകരിച്ച കൽകുലേറ്ററുകളാണ് ഇന്ത്യൻ വിപണിക്കായി കാസിയോ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. എം ജെ 12 ജി എസ് ടി, എം ജെ 120 ജി എസ് ടി എന്നിങ്ങനെ രണ്ട്
മോഡലുകളാണ് കാസിയോ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എം ജെ 12 ജി എസ് ടിയ്ക്ക് 395 രൂപയും, എം ജെ 120 ജി എസ് ടിയ്ക്ക് 475 രൂപയുമാണ് വില.

+0, +1, +2, +3, +4 എന്നിങ്ങനെ ഒരോ ജി എസ് ടി സ്ലാബുകൾക്കും പ്രത്യേകം ബട്ടണുകൾ കാൽക്കുലേറ്ററിൽ നൽകിയിട്ടുണ്ട്. യഥാക്രമം 0%, 5%, 12%, 18%, 28% എന്നീ ജി എസ് ടി സ്ലാബുകളെ സൂചിപ്പിക്കുന്നതാണ് ഈ ബട്ടണുകൾ. അതായത് ഒരു സാധനത്തിന്റെ വിലയിലേക്ക് ജി എസ് ടി ആ‍ഡ് ചെയ്യണമെങ്കിൽ തുകയടിച്ച ശേഷം ആ വസ്തു ഉൾപ്പെടുന്ന ജി എസ് ടി സ്ലാബിന്റെ ബട്ടണിൽ അമർത്തിയാൽ മാത്രം മതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :