ശ്രീനു എസ്|
Last Updated:
ശനി, 22 ഓഗസ്റ്റ് 2020 (08:38 IST)
കൊവിഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് ആണ് ഇക്കാര്യം പറഞ്ഞത്. 1918ല്‍ ലോകത്ത് ആരോഗ്യ മേഖലയില്‍ വേണ്ടത്ര വികസം ഇല്ലാതിരുന്നിട്ടും പടര്‍ന്നുപിടിച്ച് സ്പാനിഷ് ഫ്‌ളു രണ്ടുവര്‍ഷം കൊണ്ടു മാറിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പാനിഷ് ഫ്‌ളു കാരണം ലോകത്ത് അഞ്ചുകോടിയോളം പേരാണ് മരിച്ചത്.
അതേസമയം കൊവിഡ് മൂലം ലോകത്ത് എട്ടുലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ കൊവിഡ് ശക്തമായി നില്‍ക്കുന്നത് അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലുമാണ്.