രൺവീറും ദീപികയും ലോക്ക് ടൗൺ കാലം അടിപൊളിയാക്കി, എങ്ങനെയെന്നോ?

കെ ആർ അനൂപ്| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (21:13 IST)
തിരക്കുള്ള താരങ്ങളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് ഇഷ്ടമാണ്. ബോളിവുഡിലെ താരദമ്പതിമാരായ ദീപിക പദുക്കോണിൻറെയും രൺവീർ സിംഗിൻറെയും ലോക്ക് ഡൗൺ കാലം അത്തരത്തിലൊന്നാണ്.

ഇരുവരും ഒന്നിച്ചു കൂടുന്ന സമയം അടിപൊളി ആക്കാറാണ് പതിവ്. ഒപ്പം ആ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുകയും ചെയ്യും. അതുപോലെതന്നെ ലോക്ക് ഡൗൺ കാരണം കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആ സന്തോഷം പിന്നെ
ട്രോളുകളായി മാറും എന്നു മാത്രം. പരസ്പരം ട്രോളി ദീപികയും രൺവീറും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.

അടച്ചിടൽ കാലത്ത് വൈറലായ ഒരു വീഡിയോ ആയിരുന്നു ദീപിക, രൺവീറിന് ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. പിന്നീട് നടിയുടെ കൈപ്പുണ്യത്തെ കുറിച്ച് രൺവീർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ദീപിക നിർമ്മിക്കുന്ന ‘83’ എന്ന സിനിമ ഈ വർഷം അവസാനം പ്രദർശനത്തിനെത്തും. ചിത്രത്തിൽ രൺവീർ സിംഗ് ക്രിക്കറ്റ് താരം കപിൽ ദേവിനെ അവതരിപ്പിക്കുന്നു.

സിദ്ധാന്ത് ചതുർവേദിയും അനന്യ പാണ്ഡെയുമൊത്ത് ഷകുൻ ബത്രയുടെ പേരിടാത്ത സം‌രംഭത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. കബീർ ഖാൻ ആണ് സംവിധാനം. പ്രഭാസ് നായകനായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിവിനാണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :