വനിതാ ദിനം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സിയും

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (11:26 IST)
പാലക്കാട്: അന്താരാഷ്ര വനിതാ ദിനം മാർച്ച് എട്ടിനാണ് വരുന്നത്. ഇത് ഉല്ലാസമാക്കാനായി സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനാണ് കെ.എസ്.ആർ.ടി.സി സഹായവുമായി എത്തുന്നത്. ഒരു ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാവും യാത്ര ഒരുക്കുക. അമ്മമാർക്കൊപ്പം കുട്ടികളെയും അനുവദിക്കും.

മാർച്ച് എട്ടു മുതൽ 13 വരെയാവും വനിതകൾക്ക് മാത്രമായുള്ള ഈ ഉല്ലാസ യാത്രകൾ നടത്തുന്നത്. ജില്ലയിലെ നെല്ലിയാമ്പതി, മലമ്പുഴ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പരിഗണനയിലുള്ളത്. ഇതിനൊപ്പം എറണാകുളത്തെ കപ്പൽ സന്ദർശനവും പരിഗണിക്കാൻ സാധ്യത. ഈ ആഴ്ച തന്നെ യാത്രയുടെ വിശദമായ കാര്യങ്ങൾ തീരുമാനിക്കും.

ഇതിനൊപ്പം സ്‌പോൺസർമാർ ലഭിക്കുകയാണെങ്കിൽ തൊഴിലുറപ്പു തൊഴിലാളികൾ, മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവരെയും ഇത്രരത്തിൽ യാത്ര അകൊണ്ടുപോകാനാണ് തീരുമാനം. സ്വന്തം നിലയ്ക്ക് ഉല്ലാസ യാത്ര അപോകാൻ സാധിക്കാത്തവർ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്. ഇതിനൊപ്പം നിലവിലെ സാധാരണ ഉല്ലാസ യാത്രകളും തുടരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :