അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 30,757 പേര്‍ക്ക്; മരണം 541
- പൊങ്കാലയിടാന്‍ 1500പേര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നിട്ടും വേണ്ടെന്നുവച്ചതിനുള്ള കാരണം ഇതാണ്
- പൊങ്കാല വീടുകളില്‍ ഒതുങ്ങുന്നത് തുടര്‍ച്ചയായ രണ്ടാംവര്‍ഷം; ഇത്തവണ പണ്ടാര അടുപ്പില്‍ തീ പകരുന്നത് 10.50ന്
- ആറ്റുകാല്‍ പൊങ്കാല: ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പ് മാത്രം
വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുത അപകടങ്ങളില്‍ മരിച്ചത് 11 പേര്‍
വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുത അപകടങ്ങളില്‍ മരിച്ചത് 11 പേര്‍. ഇതില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരും വയറിങ് ജോലിക്കിടെ അഞ്ചുപേരും വീടുകളില്‍ നിന്ന് മൂന്നുപേരുമാണ് മരിച്ചത്. വയനാട്ടില്‍ വൈദ്യുത അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. വിളവെടുപ്പ് സമയത്ത് കഴിഞ്ഞ വര്‍ഷം മൂന്നുപേരാണ് മരിച്ചത്.