വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട്| ശ്രീനു എസ്| Last Updated: തിങ്കള്‍, 22 ജൂണ്‍ 2020 (07:58 IST)
പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പിഎം സാജു(50)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സാജു കുപ്പാടിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

അതേസമയം മുട്ടില്‍ പറളി കുന്നില്‍ യുവതിയുടെ വീട്ടില്‍ വന്ന യുവാവിനെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം. സദാചാരപൊലീസിന്റെ ആക്രമണത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :