വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി

മേപ്പാടി| JOYS JOY| Last Modified വ്യാഴം, 28 ജനുവരി 2016 (10:23 IST)
വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി. ഈങ്ങാപ്പുഴ സ്വദേശിയായ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടു പോയത്. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്റെ മാനേജര്‍ ആയിരുന്നു ലിജീഷ്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നു മണിക്കും ഇടയിലായിരുന്നു സംഭവം. പത്തു പേരോളം വരുന്ന മാവോയിസ്റ്റ് സംഘമാണ് ലിജീഷിനെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദിയും തെലുങ്കും കന്നഡയും സംസാരിക്കുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത്. പൊലീസും തണ്ടർബോൾട്ടും പരിശോധന ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :